കൊച്ചി: മുൻഗണനാ റേഷൻ കാർഡിലെ അനർഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനയിൽ കേരളത്തിൽ 86,000 പേരെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരുടെ വിവരങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ളവരുടെ പട്ടിക കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറിയത്. ......
രണ്ട് മില്യണ്‍ ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം കൈവരിച്ച് കേരളാ പോലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ്. ലോകത്ത്, പോലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജുകളില്‍ 2 മില്യണ്‍ ഫോളോവേഴ്സ് എന്ന റെക്കോര്‍ഡ് നേടുന്ന ആദ്യ ഇന്‍സ്റ്റഗ്രാം പേജെന്ന നേട്ടമാണ് കേരളാ പോലീസ് സ്വന്തമാക്കിയിരിക്കുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിനു നിലവില്‍ 2.3 മില്യണ്‍ ഫോളോവേഴ്സ് ഉണ്ട്.
ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുക, സുരക്ഷാ സന്ദേശങ്ങള്‍ അതിവേഗം ജനങ്ങളിലെത്തിക്കുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരളാ പോലീസ് സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചുവരുന്നത്. ......
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) ഈ മാസം ₹220 കോടിയുടെ വിൽപ്പന നേടി. ഇത് കഴിഞ്ഞ ആറുമാസത്തെ ശരാശരി പ്രതിമാസ വിൽപ്പനയെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ് .വിൽപ്പനയ്ക്കൊപ്പം ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ജാഗ്രത തുടരുന്നു. ഓഗസ്റ്റ് 6 (വ്യാഴാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 48 കേസുകളിലായി 53 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8442 ആയി ഉയര്‍ന്നു. ......
ശബരിമല മിൽമ നെയ്യ് അഴിമതി കേസിൽ ഹൈക്കോടതി നിർദേശത്തിന് പിന്നാലെ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പട്ടിക സർക്കാർ ഹൈക്കോടതിക്ക് കൈമാറി. ......
സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ധനസഹായവും, പുനരധിവാസ പാക്കേജും പ്രഖ്യാപിച്ച് സംസ്ഥാന മന്ത്രിസഭായോഗം.
മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രി വി. ഡി. ......
രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ സംസ്കരിക്കുവാൻ സർക്കാർ തീരുമാനിച്ചു.
രാജേഷിൻ്റെ വീടിൻ്റെ നിർമ്മാണം സർക്കാർ ഏറ്റെടുക്കും.
കനത്ത മഴയില്‍ കണ്ണൂർ ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തില് രക്ഷാപ്രവര്‍ത്തനത്തിനിടെ ആണ് തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷ് മരിച്ചത്. 37 വയസായിരുന്നു
.
തുരുത്തില് ഒറ്റപ്പെട്ടുപോയയാളെ രക്ഷിക്കാന്‍ എത്തിയതായിരുന്നു രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റര്‍ ജിതിനും. ......

കിഴക്കൻ വെള്ളത്തിന്റെ വരവും ശമനമില്ലാത്ത മഴയും കാരണം ദുരിതം പേറി കുട്ടനാടൻ ജനത
പ്രധാന റോഡുകൾ വരെ മുങ്ങിയതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാത, വീയപുരം - എടത്വ റോഡ്, നീരേറ്റുപുറം-മുട്ടാർ റോഡ്, വീയപുരം - മാന്നാർ റോഡ്, എടത്വ - വേഴപ്ര റോഡ്, എടത്വ - മാമ്പുഴക്കരി റോഡ് ഉൾപ്പെടെ വെള്ളത്തിലായതോടെ കെ എസ്ആർടിസി ബസുകൾ ഉൾപ്പെടെ സർവീസുകൾ ഏതാണ്ട് പൂർണമായും നിർത്തിയ അവസ്ഥയാണ്.
വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങളിലെ അംഗങ്ങൾക്ക് ബന്ധുവീടുകളിലേക്ക് പോകാൻ പോലും സാധിക്കാത്ത അവസ്ഥയുമുണ്ട്.
കിഴക്കൻ മേഖലയായ ചെങ്ങന്നൂർ, പാണ്ടനാട്, പൊടിയാടി, പുളിക്കീഴ് തുടങ്ങിയ പ്രദേശങ്ങളിൽ വലിയതോതിൽ വെള്ളം ഉയർന്നു നിൽക്കുന്നത് കുട്ടനാട്ടുകാരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.
കിഴക്കൻ പ്രദേശത്ത് വെള്ളം ഇറങ്ങിയാൽ അതു മുഴുവൻ വന്നു പതിക്കുന്നത് കുട്ടനാട്ടിൽ ആണ്. കുട്ടനാട്ടിൽ മഴ ഇല്ലെങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
കുട്ടനാടിന്റെ തെക്കൻ മേഖല, അപ്പർ കുട്ടനാട് മേഖലകളിലെ വെള്ളം ഒഴിഞ്ഞു പോകുന്നത് തോട്ടപ്പള്ളി സ്പിൽവേയിലൂടെ ആണ്. ഇവിടെ നിന്നും വെള്ളം ഒഴുകി മാറുന്നത് വളരെ കുറഞ്ഞ അളവിലാണ്.
ഒറ്റ രാത്രി കൊണ്ടാണ് ഇത്രയധികം ജലനിരപ്പ് ഉയർന്നത് നൂറുകണക്കിനു വീടുകളാണ് വെള്ളത്തിലായത്. ......
തിരുവനന്തപുരം: സ്ത്രീകളെ സംബന്ധിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി ജോൺ. ആരെയും അധിക്ഷേപിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വിഷയത്തിൽ വിവാദം അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ......